Uae
ഓണ്‍ലൈന്‍ ഗെയിമിംഗ് സൈറ്റുകളില്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ്

അബുദാബി |ഓണ്‍ലൈന്‍ ഗെയിംസ് വെബ്‌സൈറ്റുകള്‍ വഴി പണമിടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി വിശ്വസനീയമായ വെബ്‌സൈറ്റുകള്‍ മാത്രം സന്ദര്‍ശിക്കുക, അതുപോലെ പണമിടപാടുകള്‍ നടത്താനായി പരിമിതമായ ബാലന്‍സ്സുള്ള ക്രെഡിറ്റ് ,അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ മാത്രം ഉപയോഗിക്കുക എന്നീ നിര്‍ദ്ദേശങ്ങളും പൊതുജനങ്ങളെ ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പോലീസ് പ്രസ്താവിച്ചു.
കുട്ടികള്‍ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കള്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണം. ചില ഗെയിമുകളില്‍ പല ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ പണമടക്കാന്‍ പ്രേരിപ്പിക്കാറുണ്ട്, അത്തരം ഗയിമുകളില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുക. ഒരു കാരണവശാലും വിശ്വസനീയമല്ലാത്ത വെബ്‌സൈറ്റുകളില്‍ ക്രെഡിറ്റ് അല്ലേല്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്നും പോലീസ് ഓര്‍മിപ്പിക്കുന്നു.