Kerala
ബാര്‍ ഉടമകളുമായി ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണം പഴയ ശീലം വെച്ച്: മുഖ്യമന്ത്രി

തിരുവനന്തപുരം| ബാര്‍ ഉടമകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം പഴയ ശീലംവെച്ചാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ബെവ്‌കോ നിരക്കില്‍ മദ്യവില്‍പ്പന നടത്താന്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയത് ഒത്തുകളിയുടെ ഭാഗമാണെന്ന പ്രതിപക്ഷ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ദുരിതകാലം കൊയ്ത്തുകാലമായി മാറ്റുന്നുവെന്ന പ്രതിപക്ഷ ആരോപണവും മുഖ്യമന്ത്രി തള്ളി.ദുരിതകാലമാകുമ്പോള്‍ അതിനനുസരിച്ചുള്ള ചില തീരുമാനങ്ങളെടുക്കേണ്ടി വരും. ബസ് ടിക്കറ്റ് നിരക്ക് വര്‍ധനവും അതിന്റെ ഭാഗമാണ്. ബസുകളില്‍ സാധാരണ അനുവദിക്കുന്ന അത്രയാളുകളെ കൊണ്ടുപോകാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയില്ല. പകുതി ആളുകളെ ഈ സമയത്ത് കൊണ്ടുപോകാന്‍ കഴിയൂ. അതുകൊണ്ടാണ് ടിക്കറ്റ് വില വര്‍ധിപ്പിക്കേണ്ടി വന്നത്. നാടിന്റെ സൗകര്യത്തിന് വേണ്ടിയാണ് ആ തീരുമാനമെടുത്തത്. കുറച്ച് ബസുകളെങ്കിലും ഓടുന്നതാണ് നല്ലതെന്നാണ് കരുതുന്നത്.