Kerala
ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ബുധനാഴ്ച ട്രെയിന്‍; ബെംഗളുരുവില്‍നിന്ന് വ്യാഴാഴ്ച മുതല്‍ ട്രെയിന്‍

തിരുവനന്തപുരം | ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള പ്രത്യേക നോണ്‍ എസി ട്രെയിന്‍ ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആകെ 1304 യാത്രക്കാരാണ് ട്രെയിനിലുണ്ടാവുകന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ട്രെയിന്‍ യാത്ര പുറപ്പെടുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആകെയുള്ള യാത്രക്കാരില്‍ 971 പേരും ഡല്‍ഹിയില്‍ നിന്നാണ്. 333 പേര്‍ ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്താരഖഢ് എന്നീ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വ്യാഴാഴ്ച മുതല്‍ ദിവസേന നോണ്‍ എസി ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----