Connect with us

National

മാസ്‌ക് ധരിച്ചില്ല; യുവാക്കളെ പൊരിവെയിലില്‍ ശയനപ്രദിക്ഷണം ചെയ്യിപ്പിച്ച് പോലീസ്

Published

|

Last Updated

ലക്‌നൗ | മാസ്‌ക് ധരിക്കാത്തതിന് യുവാക്കളെ നടുറോഡില്‍ പൊരിവെയിലില്‍ ശയനപ്രദക്ഷിണം ചെയ്യിച്ച് യു പി പോലീസ്. യുപിയിലെ ഹപുറിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ പുറത്ത് ഇറങ്ങിയതിനാണ് രണ്ട് യുവാക്കളെ റെയില്‍വേ ക്രോസിനോട് ചേര്‍ന്ന് റോഡില്‍ ശയനപ്രദക്ഷിണം ചെയ്യിച്ചത്. ഇതിന് പുറമെ യുവാക്കളെ മര്‍ദ്ദിക്കുകയും ചെയ്തു. കോണ്‍സ്റ്റബിള്‍ അശോക് മീന,ഹോംഗാര്‍ഡ് ഷറാഫത് അലി എന്നിവരാണ് യുവാക്കള്‍ക്കെതിരെ അതിക്രമം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ഇവരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പോലീസിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

കേരളത്തില്‍ ലോക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയ മൂന്ന് പേരെ കണ്ണൂര്‍ എസ്പി യതീഷ്ചന്ദ്ര ഏത്തമിടീച്ചത് വന്‍ വിവാദമായിരുന്നു. കണ്ണൂര്‍ അഴീക്കലില്‍ വെച്ചായിരുന്നു സംഭവം. എസ്പിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായി.സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടിരുന്നു

Latest