Kerala
ഉം പുന്‍ നാളെ തീരം തൊടും; ഒഡീഷയിലും ബംഗാളിലും കനത്ത കാറ്റ് വീശിയേക്കും

തിരുവനന്തപുരം | തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കൊടലില്‍ രൂപംകൊണ്ട ഉം പുന്‍ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ കരയില്‍ വീശിടിക്കുമെന്ന് കാലാവസ്ഥ വിഭാഗം. മണിക്കൂറില്‍ 200 കിലോമീറ്ററിന് മുകളിലായിരിക്കും കാറ്റ് കര തൊടുകയെന്നാണ് റിപ്പോര്‍ട്ട്. നാളെ വൈകിട്ടോടെ ബംഗാളിലെ ദിഗക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയിലാകും ഉ പുന്‍ തീരം തൊടുക.
ഉം പുന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരും. സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴ, എറണാകുളം ജില്ലകളില്‍ അതിശക്തമായ ഇടിയോടുകൂടിയ മഴ ഉണ്ടാകുമെന്നാണ് പ്രവചനം. കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, തുടങ്ങിയ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മധ്യകേരളത്തില്‍ നിന്നും ശക്തമായ മഴ ലഭിക്കുമെന്ന് കരുതുന്നു. 55 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ കാറ്റ് വീശാനാണ് സാധ്യത. അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.