Saudi Arabia
മടക്ക യാത്ര രണ്ടാം ഘട്ടം: സഊദിയില്‍ നിന്നുള്ള ആദ്യ വിമാനം ചൊവ്വാഴ്ച

ദമാം | കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഊദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ സഊദിയില്‍ കഴിയേണ്ടിവന്നവരുടെ രണ്ടാം ഘട്ട മടക്കയാത്ര ചൊവ്വാഴ്ച ആരംഭിക്കും
തലസ്ഥാനമായ റിയാദില്‍ നിന്നാണ് ആദ്യ വിമാനം പുറപ്പെടുക. രണ്ടാംഘട്ടത്തില്‍ ആറ് വിമാന സര്‍വ്വീസുകളാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് . റിയാദ് കിംഗ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ചൊവ്വാഴ്ച ഉച്ചക്ക് 12.45നാണ് 145 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം കോഴിക്കോട്ടേക്ക് യാത്ര തിരിക്കുക
യാത്രക്കാരുടെ പേരുവിവരങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം എയര്‍ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. നേരത്തെ റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് യാത്രാ അനുമതി നല്‍കിയിട്ടുളളത്.യാത്രാ അനുമതി ലഭിച്ചവര്‍ റിയാദിലെ എയര്‍ ഇന്ത്യ ഓഫീസില്‍ നിന്നും ടിക്കറ്റുകള്‍ കൈപ്പറ്റിയതായി എയര്‍ ഇന്ത്യ ഓഫീസ് അറിയിച്ചു.ഗര്‍ഭിണികള്‍, ജോലിനഷ്ടപ്പെട്ടവര്‍ , തുടര്‍ചികിത്സക്കായി നാട്ടിലേക്ക് മടങ്ങുന്നവര്‍ തുടങ്ങിയവരാണ് പട്ടികയില്‍ ഇടംപിടിച്ചവരില്‍ അധികവും.രാവിലെ ഒമ്പത് മണിക്കാണ് യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ എത്തണമെന്നും, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമായും കരുതിയിരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി അറുപതിനായിരത്തിലധികം പേരാണ് എംബസിയില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി മടക്കയാത്രക്കായി കാത്തിരിക്കുന്നത്.