Saudi Arabia
പാലക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു

ദമാം | ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു.തച്ചനാട്ടുകര പുല്ലരിക്കോട് സ്വദേശി പരമ്പത്ത് അബ്ബാസ് (51) ആണ് മരിച്ചത്.
താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജിദ്ദയില്‍ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. റുവൈസിലെ ഗ്യാസ് സ്റ്റേഷന് സമീപം മല്‍സ്യക്കട നടത്തിവരികയായിരുന്ന അബ്ബാസ് കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ജിദ്ദയില്‍ പ്രവാസജീവിതം നയിച്ചുവരിയായിരുന്നു
ഭാര്യ: ലൈല. നാല് മക്കളുണ്ട്
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു
---- facebook comment plugin here -----