Connect with us

Saudi Arabia

സഊദിയില്‍ കൊവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി മരിച്ചു; രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് ഇരുപത്തിനാല് മണിക്കൂറിനിടെ 8 പേര്‍ മരണപ്പെടുകയും 2,593 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

രാജ്യത്ത് 57,345 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് . പുതുതായി രോഗം കണ്ടെത്തിയവരില്‍ ഇതില്‍ 44 ശതമാനം സ്വദേശികളും 56 ശതമാനം വിദേശികളുമാണ് .28,277 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.രോഗബാധിതരില്‍ 237 തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ് . തിങ്കളാഴ്ച എട്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണ സംഖ്യ 320 ആയി ഉയര്‍ന്നിട്ടുണ്ട് .3,026 പേര്‍ രോഗമുക്തിനേടിയതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 28,748 ആയി .മക്ക, ജിദ്ദ, മദീന, ബുറൈദ, ദമ്മാം എന്നിവിടങ്ങളിലാണ് എട്ട് പേര് കോവിഡ് ബാധിച്ച് മരിച്ചത്. ഇവര്‍ 27 വയസ് മുതല്‍ 64 വയസ്സിനും ഇടയിലുള്ളവരാണ്. വിവിധ രോഗങ്ങളെ കൊണ്ട് പ്രയാസപ്പെടുന്നവരാണ് മരിച്ചവര്‍.

റിയാദ് (642), മക്ക (510), ജിദ്ദ (305), മദീന (245), ദമാം (174), അല്‍ഹുഫൂഫ് (147), അല്‍ഖോബാര്‍ (133), അല്‍ഖത്തീഫ് (71), തായിഫ് (64), അല്‍ദിരിയ (44), ദഹ്‌റാന്‍ (34), ജുബൈല്‍ (33), ഹാസം അല്‍ ജലാമിദ് (23), ബുറൈദ (18), അല്‍സാഹാന്‍ (18), യാമ്പു ( 16), അബ്‌ഖൈക്ക് (10), തബൂക്ക് (9) ഷറൂറ (9), അല്‍ഖര്‍ജ് (9), ദുബ (8), ഹായില്‍ (8), അല്‍ഹദിത (7), ഹഫര്‍ അല്‍ബാത്തിന്‍ (6), അല്‍ജാഫര്‍ (4), ന്യു അറാര്‍ (4) , മഹ്ദ് അല്‍ തഹാബ് (3), ഖുലൈസ് (3), അല്‍റെയ്ന്‍ (3), റൂമ (3), ഖമിസ് മുഷയ്ത് (2), മഹായീല്‍ അസിര്‍ (2), റാസ് തനുര (2), അറാര്‍ (2), ഹോത്ത ബനീ തമീം (2), റുവൈദത്ത് അല്‍ അര്‍ദ് (2), ദാവദ്മി (2), അല്‍സുല്‍ഫി (2), അല്‍ഖാഫ്ജി (1), അല്‍നുജൈരിയ (1) ), ഉനൈസ (1), അല്‍ഖുറ (1), അല്‍ഗസാല (1), സുലൈമാനിയ (1), താദിക് (1), അല്‍മജ്മ (1), ലൈല അഫലാജ് (1), വാദി അല്‍ ദിവാസിര്‍ (1), അല്‍ സുലൈല്‍ (1), ഹോത്ത സുദൈര്‍ (1), വുതലേന്‍ (1), മറാത് (1) എന്നീവിടങ്ങളിങ്ങിലാണ് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്

Latest