യുവതിയുടെ വയറ്റില്‍ നിന്നും രണ്ട് കിലോ മുടി നീക്കം ചെയ്ത് ഡോക്ടര്‍മാര്‍

Posted on: May 18, 2020 7:42 pm | Last updated: May 18, 2020 at 7:42 pm

ദമാം  | ത്വാഇഫില്‍ ഇരുപത്കാരിയായ യുവതിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് രണ്ട് കിലോ ഗ്രാം തൂക്കം വരുന്ന മുടി.

യുവതിക്ക് കഠിനമായ വയറുവേദന അനുഭവപെട്ടതിനെ തുടര്‍ന്ന് താഇഫിലെ കിംഗ് അബ്ദുല്‍ അസീസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു . വിദഗ്ധ പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ മുടി അടിഞ്ഞ് കൂടിയത് കണ്ടെത്തുകയും അടിയന്തിര ഓപ്പറേഷന് വിധേയമാകുകയുമായിരുന്നു .മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് വയറ്റില്‍ നിന്നും മുടി നീക്കം ചെയ്തത്.

കിംഗ് അബ്ദുല്‍ അസീസ് സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് അല്‍ മഹ്ദിയുഡോ : മുഹമ്മദ് അബ്ദു ,ഡോ. മുഹമ്മദ് അല്‍ സഹ്‌റാനിയുടെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. മുടി ആമാശയത്തെ ചുറ്റി ഉണ്ടായിരുന്നതാണ് വയര്‍വേദനക്ക് കാരണമായതെന്നും ഓപ്പറേഷന് ശേഷം യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.