Connect with us

Kerala

വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുംവിധം പാചക പരിപാടി; രഹന ഫാത്തിമക്കെതിരെ പുതിയ കേസ്

Published

|

Last Updated

കൊച്ചി | മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തിറങ്ങിയ രഹ്‌ന ഫാത്തിമക്കെതിരെ പുതിയ കേസ്. യൂട്യൂബ് ചാനലില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കത്തക്ക രീതിയില്‍ പാചക പരിപാടി അവതരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയും അഭിഭാഷകനുമായ രജീഷ് രാമചന്ദ്രനാണ് എറണാകുളം സൗത്ത് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന് പുറമെ പാചക വിഡിയോയുടെ പശ്ചാത്തലത്തില്‍, രഹ്‌നയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.

രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കത്തക്ക വിധം പാചക വിഡിയോ അപ്‌ലോഡ് ചെയ്‌തെന്നാണ് പുതിയ പരാതി. നേരത്തേ, മതവികാരം വ്രണപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്‌തെന്ന കേസിലായിരുന്നു രഹനയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. പുതിയ വിഡിയോ ജാമ്യ ഉപാധിയുടെ ലംഘനമാണെന്നും അതുകൊണ്ടു ജാമ്യം റദ്ദാക്കണമെന്നുമാണ് പരാതിക്കാരുടെ വാദം.

ബിഎസ്എന്‍എല്‍ ജോലിക്കാരിയായിരുന്ന രഹ്‌ന ഫാത്തിമയെ കേസിനെ തുടര്‍ന്ന് ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും കഴിഞ്ഞ ദിവസം നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവും നല്‍കുകയും ചെയ്തിരുന്നു.ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രഹ്ന ഫാത്തിമ പ്രതികരിച്ചിരുന്നു

Latest