Covid19
എട്ട് ജീവനക്കാര്‍ക്ക് കൊവിഡ്; ഒപ്പോ ഇന്ത്യ ഫാക്ടറിയുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി

ലഖ്‌നോ | ഉത്തര്‍പ്രദേശില്‍ ഗ്രേറ്റര്‍ നോയിഡയിലെ ഒപ്പോ ഇന്ത്യ ഫാക്ടറിയില്‍ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് നിര്‍മാണ കമ്പനിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. ജീവനക്കാരെ സുരക്ഷിതരാക്കാനും കെട്ടിടവും പരിസരവും അണുവിമുക്തമാക്കുന്ന നടപടികള്‍ ആരംഭിച്ചതായും ഒപ്പോയുടെ ഒരു വക്താവ് പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ഈമാസമാദ്യം കമ്പനിയിലെ ഉത്പാദനം പുനരാരംഭിക്കുന്നതിന് സംസ്ഥാന അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കമ്പനിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവക്കുകയും 3000 ത്തിലധികം വരുന്ന ജീവനക്കാരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി ഫലം കാത്തിരിക്കുകയുമാണ്. ഫലം നെഗറ്റീവായ ജീവനക്കാരെ വച്ച്, എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചു മാത്രമെ ഇനി ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിക്കൂ- വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, കൊവിഡ് ബാധിതരായ ജീവനക്കാരെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താന്‍ വക്താവ് വിസമ്മതിച്ചു.