Connect with us

Covid19

സംസ്ഥാനത്ത് ജില്ലകള്‍ക്കുള്ളില്‍ ബസ് സര്‍വ്വീസ് തുടങ്ങുന്നു; നിരക്ക് കൂടും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19നെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് കടന്നതോടെ കേരളം വലിയ ഇളവുകള്‍ നല്‍കാന്‍ ഒരുങ്ങുന്നു. ഇതില്‍ പ്രധാനം ജില്ലക്ക് അകത്ത് ബസ് സര്‍വ്വീസ് ആരംഭിക്കാനാണ് നീക്കം. ബസ് യാത്രക്ക് നിരക്ക് കൂടും. ഒരു ബസില്‍ 24 യാത്രക്കാരെ മാത്രമേ അനുവദിക്കൂ. പ്രധാനമായും കെ എസ് ആര്‍ ടി സിയെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ബസ് നിരത്തിലിറക്കാനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറുന്നത്. അവരേയും കൂടെ നിര്‍ത്താനുള്ള ശ്രമമമാണ് നടക്കുന്നത്. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് നാളെ മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും. എന്നാല്‍ ബ്യൂട്ടി പാര്‍ലര്‍ തുറക്കില്ല. ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ട് മാത്രം. ഫേഷ്യല്‍ അനുവദിക്കില്ല. കേന്ദ്രം നാലാംഘടത്തില്‍ അനുവദിച്ച എല്ലാ ഇളവുകളും സംസ്ഥാനത്ത് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

വിദ്യാലയങ്ങള്‍ തുറക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ഈ മാസം 26 മുതല്‍ എസ് എസ് എല്‍ സി, പ്ലസ് ടു, വി എച്ച് എസ് ഇപരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇത് ജൂണിലേക്കാണ് മാറ്റുക. സ്‌കൂളുകളും കോളജുകളും തുറക്കുകയോ ഓണ്‍ലൈന്‍ രീതിയിലല്ലാതെയുള്ള അക്കാദമിക് കാര്യങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് കേന്ദ്രനിര്‍ദേശത്തിലുണ്ടായിരുന്നു. ഇപ്പോള്‍ തുടങ്ങിയ ഉത്തര പേപ്പര്‍ മൂല്യനിര്‍ണയവും തുടരാനാവില്ലെന്നാണ് സൂചന.

---- facebook comment plugin here -----

Latest