National
ഉംപുന്‍ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്; ശക്തമായ മഴക്കും സാധ്യത

ന്യൂഡല്‍ഹി | ഉംപുന്‍ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഒഡിഷ, ബംഗാള്‍, ആന്റമാന്‍ അടക്കമുള്ള തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാവുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍നിന്ന് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയ ഉംപുന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് മേയ് 18 രാവിലെയോടുകൂടി ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്.
മേയ് 18 മുതല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കും ഒഡീഷ പശ്ചിമബംഗാള്‍ തീരത്തിനപ്പുറത്തേക്കും പോകരുതെന്ന് മീന്‍പിടിത്തക്കാര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----