Connect with us

Saudi Arabia

സഊദിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിമാന സര്‍വീസ് അനുവദിക്കണം

Published

|

Last Updated

ദമാം | കേന്ദ്രസര്‍ക്കാര്‍ “വന്ദേഭാരത്” മിഷന്‍ പ്രകാരം സഊദി അറേബ്യയില്‍ നിന്നുള്ള പ്രവാസികളെ കൊണ്ടുപോകാനായി എയര്‍ ഇന്ത്യ നടത്തുന്ന വിമാനസര്‍വ്വീസുകളില്‍, തിരുവനന്തപുരം വിമാനത്താവളത്തെ ഉള്‍പ്പെടുത്താത്തതില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു

ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുമ്പോള്‍, സഊദി അറേബ്യയിലെ പ്രവാസികളെ രണ്ടാംകിട പൗരന്മാരെപ്പോലെയാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് കണ്ടുവരുന്നത്. “വന്ദേഭാരത്” മിഷനിലും അതേ സമീപനം തന്നെയാണ് കാണാന്‍ കഴിയുന്നത്. യു.എ.ഇ കഴിഞ്ഞാല്‍ ഏറ്റവുമധികം ഇന്ത്യന്‍ പ്രവാസികള്‍ ഉള്ള രാജ്യമാണ് സഊദി ,എന്നാല്‍ വളരെ ചുരുക്കം വിമാനസര്‍വ്വീസുകള്‍ മാത്രമാണ് സഊദിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിയ്ക്കുന്നത്.

ഇന്ത്യന്‍ പ്രവാസികളില്‍ വലിയൊരു ശതമാനം മലയാളികളായിട്ടും, കേരളത്തിലെ വിമാനത്താവളങ്ങളിലേയ്ക്ക് വിരലില്‍ എണ്ണാവുന്ന വിമാനസര്‍വ്വീസുകള്‍ മാത്രമാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. അതില്‍ തന്നെ, തലസ്ഥാനനഗരത്തിലുള്ള കേരളത്തിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടായ തിരുവനന്തപുരം വിമാനത്താവളത്തെ പൂര്‍ണ്ണമായും തഴഞ്ഞിരിയ്ക്കുകയാണ്. ഇന്ത്യയില്‍ ആഭ്യന്തരവിമാനസര്‍വ്വീസിന് അനുമതി നല്‍കിയിട്ടും , കേരളത്തില്‍ നിന്ന് കൊച്ചി വിമാനത്താവളത്തെ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ ഈ ചിറ്റമ്മ നയം, ഒരു ഫെഡറല്‍ ജനാധിപത്യസര്‍ക്കാരിന് യോജിച്ചതല്ലന്നും ,കേന്ദ്രവ്യോമയാന മന്ത്രാലയം, ദമാം , റിയാദ്, ജിദ്ദ എന്നീ നഗരങ്ങളില്‍ നിന്നും തിരുവനന്തപുരം അടക്കമുള്ള കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേയ്ക്കും, അടിയന്തരമായി കൂടുതല്‍ വിമാനസര്‍വീസുകള്‍ ഉടനെ അനുവദിയ്ക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹനും, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest