Connect with us

Covid19

ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പദ്ധതിയില്ലെന്ന് എയര്‍ ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ഡൗണ്‍ മൂലം നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടില്ലെന്നും എയര്‍ ഇന്ത്യ. കേന്ദ്ര ഗവണ്‍മെന്റിന്റെ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവരുന്നതുവരെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്നും എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

എയര്‍ ഇന്ത്യയുടെ ഒരു ആഭ്യന്തര ഇ-മെയില്‍ സന്ദേശം വാട്‌സ്ആപ്പുകളില്‍ പ്രചരിച്ചത് ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുന്നുവെന്ന സംശയത്തിന് ഇടയാക്കിയിരുന്നു. ഈ ഇമെയിലിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

ടിക്കറ്റ് ബുക്കിംഗും സര്‍വീസും പുനരാരംഭിക്കുന്നത് സംബന്ധിച്ച് യഥാര്‍ഥ വിവരങ്ങള്‍ ലഭിക്കുന്നതിന് എയര്‍ ഇന്ത്യയുടെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ ട്വിറ്റര്‍ ഹാന്‍ഡിലോ വെബ്‌സൈറ്റോ പിന്തുടരണമെന്നും എയര്‍ ഇന്ത്യ അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest