Connect with us

Covid19

കടമെടുപ്പ് പരിധി ഉയര്‍ത്തി; 4.28 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അധികമായി ലഭിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നില്‍ നിന്ന് അഞ്ച് ശതമാനമാക്കി ഉയര്‍ത്തി. ഇതില്‍ അര ശതമാനം കടമെടുപ്പ് ഒരു നിബന്ധനയും ഇല്ലാതെയാണ്. 4.28 ലക്ഷം കോടിയാണ് ഇതുവഴി സംസ്ഥാനങ്ങള്‍ക്ക് അധികമായി ലഭിക്കുക.

ഉയര്‍ന്ന വായ്പാ പരിധി നടപ്പു സാമ്പത്തിക വര്‍ഷത്തേക്കു (2020-21) മാത്രമായിരിക്കും. വായ്പയില്‍ ഒരു ഭാഗം പ്രത്യേക മേഖലകള്‍ക്കായി മാറ്റിവക്കണം. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രം കടമെടുപ്പ് പരിധി ഉയര്‍ത്തിയത്. ഇതോടെ, കേരളത്തിന് 18000 കോടിയുടെ അധിക വായ്പയെടുക്കാം.