Connect with us

Covid19

കര്‍ഷകരുടെ അക്കൗണ്ടില്‍ 2,000 രൂപ വീതം നേരിട്ടെത്തിച്ചു: ധനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ 8.19 കോടി കര്‍ഷകരുടെ അക്കൗണ്ടില്‍ 2,000 രൂപ വീതം നേരിട്ടെത്തിച്ചതായി കേന്ദ്ര ധനവകുപ്പു മന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട അഞ്ചാമത്തെതും അവസാനത്തെതുമായ പ്രഖ്യാപനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ലോക്ക് ഡൗണ്‍ കാലത്തും രാജ്യത്തിന്റെ വിവിധ കോണിലെ ആവശ്യക്കാരില്‍ ഭക്ഷ്യധാന്യമെത്തിച്ചു. ഇതിനോടു സഹകരിച്ച സംസ്ഥാന സര്‍ക്കാറുകളും എഫ് സി ഐ ഉള്‍പ്പെടെയുള്ള ഏജന്‍സികളും അഭിനന്ദനമര്‍ഹിക്കുന്നു. ജന്‍ധന്‍ അക്കൗണ്ട് വഴി 20 കോടി സ്ത്രീകള്‍ക്ക് പണമെത്തിച്ചു. 6.81 കോടി സൗജന്യ എല്‍ പി ജി സിലിണ്ടറുകള്‍ വിതരണം ചെയ്തായും മന്ത്രി പറഞ്ഞു.

രാജ്യം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കെ, പ്രതിസന്ധികളെ അവസരമാക്കാനാണ് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത്. ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ എന്ന യാഥാര്‍ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് പാക്കേജ് പ്രഖ്യാപനമെന്നും സ്വാശ്രയ ഭാരതത്തിനായി ഭൂമിയും തൊഴിലും പണവും നിയമവും ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

Latest