Covid19
ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം ഇന്ന് അവസാനിക്കും; നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം ഇന്ന് അവസാനിക്കും. നാലാംഘട്ടത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കും. കൂടുതല്‍ ഇളവുകള്‍ നാലാം ഘട്ടത്തില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. റെഡ് സോണ്‍ മേഖലകള്‍ ചുരുക്കിയേക്കും. പൊതു ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാനും സാധ്യതയുണ്ട്.
കേരളത്തില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആണ്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ.
---- facebook comment plugin here -----