ഫേസ്ബുക്ക് കൂട്ടായ്മകളിൽ വിവരങ്ങൾ നൽകുന്നതിനെതിരെ മുന്നറിയിപ്പ്

Posted on: May 16, 2020 2:27 pm | Last updated: May 16, 2020 at 2:29 pm


കോഴിക്കോട് | വേൾഡ് മലയാളി സർക്കിൾ പോലുള്ള ഫേസ്ബുക്ക് കൂട്ടായ്മകളിൽ വ്യക്തി വിവരങ്ങൾ പങ്കുവെക്കുന്നതിനെതിരെ സൈബർഡോമിന്റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് സൈബർഡോമിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് സന്ദേശം വന്നിരിക്കുന്നത്. ഇത്തരത്തിൽ വ്യക്തിപരമായ വിവരങ്ങൾ കൈമാറുന്നവർ തട്ടിപ്പിനിരയാകാൻ സാധ്യതയുണ്ട്. നിരവധി പേരെ പരിചയപ്പെടുത്തുന്ന പോസ്റ്റുകൾ പരിശോധിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഒരു പരിചയവും ഇല്ലാത്ത ഒരുപാടു പേരുടെ കൂട്ടമാണ് ഇത്തരത്തിലുള്ള ഗ്രൂപ്പുകളെന്ന് വേൾഡ് മലയാളി സർക്കിളിന്റെ പേരെടുത്തു പറയാതെ സൈബർ ഡോം കോഴിക്കോട് ചൂണ്ടിക്കാട്ടുന്നു.

സ്വയം പരിചയപ്പെടുത്തുന്ന പോസ്റ്റുകൾ വഴി നിങ്ങളെ കുറിച്ചുള്ള എന്തെല്ലാം വിവരങ്ങൾ ആണ് നിങ്ങൾ ഷെയർ ചെയ്യുന്നത് എന്ന് മനസ്സിലാക്കണം. ഫോട്ടോ, പേര്, സ്ഥലം, ജോലി, പ്രായം, ഫോൺനമ്പർ, ഇ മെയിൽ ഐ ഡി വരെ ഷെയർ ചെയ്യുന്നവരുണ്ട്. പല സൈബർ ക്രൈമിലും സൈബർ ക്രിമിനലുകൾ ഉപയോഗിക്കുന്ന വിവരങ്ങൾ ഇങ്ങനെ ശേഖരിക്കുന്നവയാണ്. ഒരാളെ കുറിച്ചുള്ള വിവരങ്ങൾ അയാൾക്ക് പ്രധാനപ്പെട്ടത് ആകണമെന്നില്ല. എന്നാൽ മറ്റൊരാൾക്ക് അത് വളരെ പ്രധാനപ്പെട്ടതാകുമെന്നും പറയുന്നു.

ഇങ്ങനെ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന കാര്യങ്ങൾ ആ ഗ്രൂപ്പിൽ ഉള്ള നിങ്ങൾ അറിയാത്ത ലോകത്ത് എവിടേയോ ഇരിക്കുന്ന ആരോ ദുരുപയോഗം ചെയ്താൽ അത് നിങ്ങൾക്ക് ദോഷം ചെയ്യും. ഓരോ പോസ്റ്റും ഷെയർ ചെയ്യുമ്പോൾ നിങ്ങളുടെ എന്തെല്ലാം വിവരങ്ങൾ പബ്ലിക് ആവുന്നുണ്ടെന്ന് മനസ്സിലാക്കണമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു. വേൾഡ് മലയാളി സർക്കിളിൽ സ്വയം വിവരങ്ങൾ വെളിപ്പെടുത്തിയ നിരവധി സ്ത്രീകളുടെ പ്രൊഫൈലിന് താഴെ ദുരുദ്ദേശ്യത്തോടെയുള്ള കമന്റുകൾ സൈബർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

സൈബർഡോമിന്റെ മുന്നറിയിപ്പ്

⇨ സോഷ്യൽ മീഡിയ പബ്ലിക് ഗ്രൂപ്സ്‌ ഒരു അവലോകനം ..
⇨ പബ്ലിക് ഗ്രൂപ്പിൽ എങ്ങനെ പെരുമാറണമെന്ന് ഓരോ ഗ്രൂപ്പ് അഡ്‌മിൻസും എഴുതി വെക്കാറുണ്ട്. ഒരു പരിധി വരെ എല്ലാവരും അത് അനുസരിക്കാറുമുണ്ട്‌ .

പല പല പേരിലുള്ള ഒരുപാടു K ഉം ,M ഉം മെമ്പേഴ്സും ഉള്ള ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ് .ഇങ്ങനെ ഉള്ള ഗ്രൂപ്പിൽ പുതിയതായി ജോയിൻ ചെയുന്ന ആളുകളുടെ ഇൻട്രൊഡക്ഷൻ പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് സൈബർഡോം കോഴിക്കോട് ഈ പോസ്റ്റ് ചെയ്യുന്നത്.
നിങ്ങൾക്ക് ഒരു പരിചയവും ഇല്ലാത്ത ഒരുപാടു പേരുടെ ഒരു കൂട്ടമാണ് ആ സ്പേസ്. നിങ്ങളുടെ ഇൻട്രൊഡക്ഷൻ പോസ്റ്റുകൾ വഴി നിങ്ങളെ കുറിച്ചുള്ള എന്തെല്ലാം വിവരങ്ങൾ ആണ് നിങ്ങൾ ഷെയർ ചെയ്യുന്നത്‌ എന്ന് നിങ്ങൾ മനസിലാക്കണം.
നിങ്ങളുടെഫോട്ടോ, പേര്, സ്ഥലം, ജോലി, പ്രായം ,തുടങ്ങി ഫോൺനമ്പറും, ഇമെയിൽ ഐഡി വരെ ഷെയർ ചെയ്യുന്ന ആൾക്കാർ ഉണ്ട്. പല സൈബർ ക്രൈമിലും സൈബർ ക്രിമിനലുകൾ ഉപയോഗിക്കുന്ന വിവരങ്ങൾ ഇങ്ങനേ ശേഖരിക്കുന്നത് ആണ്.

ഒരാളെ കുറിച്ചുള്ള വിവരങ്ങൾ അയാൾക്ക്‌ പ്രധാനപ്പെട്ടത്‌ ആവണമെന്നില്ല എന്നാൽ മറ്റൊരാൾക്കു (സൈബർ ക്രിമിനലുകൾ) അത് വളരെ പ്രധാനപെട്ടതാവും.
ഇങ്ങനെ നിങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന കാര്യങ്ങൾ ആ ഗ്രൂപ്പിൽ ഉള്ള നിങ്ങൾ അറിയാത്ത ലോകത്തു എവിടേയോ ഇരിക്കുന്ന ആരോ ഒരാൾ ദുരുപയോഗം ചെയ്താൽ അത് നിങ്ങൾക്ക് ദോഷം ചെയ്യും.
അതുകൊണ്ടു ഓരോ പോസ്റ്റും ഷെയർ ചെയ്യുമ്പോൾ നിങ്ങളുടെ എന്തെല്ലാം വിവരങ്ങൾ പബ്ലിക് ആവുന്നുണ്ടന്ന് മനസിലാക്കി ചെയ്യുക.