Connect with us

National

പ്രസിഡന്റുമായി തര്‍ക്കം; ബ്രസീലില്‍ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവെച്ചു

Published

|

Last Updated

ബ്രസീലിയ | പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ആരോഗ്യമന്ത്രി നെല്‍സണ്‍ ടീച്ച് രാജിവെച്ചു. ബൊല്‍സനാരോ മന്ത്രിസഭയില്‍നിന്നും രാജിവെക്കുന്ന ബ്രസീലിലെ രണ്ടാമത്തെ ആരോഗ്യ മന്ത്രിയാണ് നെല്‍സണ്‍ ടീച്ച്. ഒരു മാസത്തിനിടെ ബ്രസീലില്‍ രാജിവെക്കുന്ന രണ്ടാമത്ത ആരോഗ്യമന്ത്രിയാണ് ടീച്ച്. ടീച്ചിന്റെ രാജി രാജ്യത്ത് വലിയ ജനരോഷം ഉളവാക്കിയിട്ടുണ്ട്. ശാസ്ത്രീയമായി അന്തിമ അംഗീകാരം ലഭിക്കാത്ത മലേറിയ മരുന്നുകള്‍ കൊവിഡ് രോഗികളില്‍ ഉപയോഗിക്കണമെന്ന പ്രസിഡന്റ് ബൊല്‍സനാരോയുടെ കടുംപിടുത്തമാണ് ആരോഗ്യമന്ത്രിയുടെ രാജിയില്‍ കലാശിച്ചത്.

കൊവിഡ് വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നതിന് ടീച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ബോള്‍സോനാരോ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. കോവിഡ്19 നുള്ള മലേറിയ മരുന്നിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാത്രവുമല്ല ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ആശങ്കയും നിലവിലുണ്ട്.

അതേ സമയം ഗൈനക്കോളജിസ്റ്റും ആരോഗ്യസംരക്ഷണ സംരംഭകനുമായ ടീച്ച് രാജിക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രസീലില്‍ ഇതുവരെ 2.18 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 14,817 പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പ്രോത്സാഹിപ്പിക്കാനുള്ള ബോള്‍സോനാരോയുടെ ആവശ്യത്തെ എതിര്‍ത്തതിന് ടീച്ചിന്റെ മുന്‍ഗാമിയായും സൈനിക വൈദ്യനുമായ ലൂയിസ് ഹെന്റിക് മണ്ടെറ്റയെ ഏപ്രില്‍ 16 ന് പ്രസിഡന്റ് പുറത്താക്കിയിരുന്നു

Latest