Connect with us

Kerala

കുന്ദമംഗലത്ത് വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടുത്തം; 11 ആഢംബര കാറുകള്‍ കത്തി നശിച്ചു

Published

|

Last Updated

കോഴിക്കോട് | കുന്ദമംഗലത്ത് വര്‍ക്ക് ഷോപ്പില്‍ തീപ്പിടുത്തമുണ്ടായതിനെത്തുടര്‍ന്ന് കാറുകള്‍ കത്തി നശിച്ചു. ഇവിടെ ഉണ്ടായിരുന്ന 13 കാറുകളില്‍ 11 ആഢംബര കാറുകളും കത്തി നശിച്ചു.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിമാട്കുന്ന് സ്വദേശി ജോബിയുടെ ഉടമസ്ഥതയിലുള്ളതാണ് വര്‍ക്ക്‌ഷോപ്പ്. വെള്ളിമാട്കുന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

---- facebook comment plugin here -----

Latest