Covid19
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം പിന്നിട്ടു; ജീവഹാനി സംഭവിച്ചത് 3,08,022 പേര്‍ക്ക്

വാഷിംഗ്ടണ്‍ |ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു. ഇതുവരെ 46,18,283 പേര്‍ക്കാണ്് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,08,022 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന്് ഇതുവരെ ജീവന്‍ നഷ്ടമായത്.
17,49,603 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. അമേരിക്ക 14,81,916, സ്‌പെയിന്‍ 2,74,367, റഷ്യ 2,62,843, ബ്രിട്ടന്‍ 2,36,711, ഇറ്റലി 2,23,885, ബ്രസീല്‍ 2,18,223, ഫ്രാന്‍സ് 1,79,506, ജര്‍മനി 1,75,699, തുര്‍ക്കി 1,46,457, ഇറാന്‍ 1,16,635, ഇന്ത്യ 85,784 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം.
ഈ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ് അമേരിക്ക 88,405, സ്‌പെയിന്‍ 27,459, റഷ്യ 2,418 , ബ്രിട്ടന്‍ 33,998, ഇറ്റലി 31,610, ബ്രസീല്‍ 14,817, ഫ്രാന്‍സ് 27,529, ജര്‍മനി 8,001 , തുര്‍ക്കി 4,055, ഇറാന്‍ 6,902, ഇന്ത്യ 2,753