Covid19
കേരളം അനുമതി നല്‍കി; പഞ്ചാബില്‍നിന്നുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസിനൊരുങ്ങുന്നു

തിരുവനന്തപുരം | പഞ്ചാബില്‍നിന്നുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസിന് കേരളം അനുമതി നല്‍കി. നാട്ടിലെത്താന്‍ 1,005 മലയാളികളാണ് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. ജലന്ധറില്‍നിന്ന് ബെംഗളൂരുവഴി എറണാകുളത്തേക്ക് ആയിരിക്കും സര്‍വീസ്.
മലയാളികളെ നാട്ടിലെത്തിക്കാമെന്നുള്ള പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും കേരളം മറുപടി നല്‍കിയിരുന്നില്ല. പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുള്ള സന്നദ്ധത അറിയിച്ച് പഞ്ചാബ് സര്‍ക്കാര്‍ മൂന്നു കത്തുകള്‍ നല്‍കിയെങ്കിലും കേരളം പ്രതികരിച്ചില്ല. പഞ്ചാബ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ വെങ്കിട്ടരത്‌നം കേരള പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിഹയ്ക്ക് ഇതുമായി ബന്ധപ്പെട്ട് കത്ത് അയച്ചിരുന്നു.
കേരളത്തില്‍നിന്നും കര്‍ണാടകത്തില്‍നിന്നുമുള്ളവരെ ഒരേ തീവണ്ടിയില്‍ തിരിച്ചെത്തിക്കാനായി ബംഗളൂരു വഴി കൊച്ചിയിലേക്ക് തീവണ്ടി ഓടിക്കാമെന്നാണ് പഞ്ചാണ് അറിയിച്ചത്. മേയ് അഞ്ചിനും ഏഴിനുമായി ഇത്തരത്തില്‍ മൂന്ന് കത്തുകളാണ് പഞ്ചാബ് അയച്ചത്. 12നു ജലന്ധറില്‍ നിന്നു പുറപ്പെട്ട് ബെംഗളുരു വഴി 14നു എറണാകുളത്ത് എത്തുംവിധമാണ് സര്‍വീസ്.