Connect with us

Gulf

കോഴിക്കോട് സ്വദേശി കുവൈത്തില്‍ കാറില്‍ മരിച്ച നിലയില്‍

Published

|

Last Updated

കുവൈത്ത് സിറ്റി | കോഴിക്കോട് സ്വദേശിയെ കുവൈത്തില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി കുരുവങ്ങില്‍ ജഅഫര്‍ (43) ആണ് മരിച്ചത്. ബുധനാഴ്ച മുതല്‍ ജഅഫറിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് അബ്ബാസിയ കനാറി റെസ്റ്റോറന്റിന് സമീപത്തെ കാര്‍ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കര്‍ട്ടന്‍ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: ഷഫീന. മക്കള്‍: മിസ്അബ്, ആലിയ, നുഫൈസ്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ജമാല്‍ (ഇരുവരും കുവൈത്ത്), സീനത്ത്, ബുഷ്റ.