Connect with us

Covid19

ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് പരിധി വേണം; മന്ത്രി മുരളീധരനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കാത്തതു കൊണ്ടാണ് പ്രവാസികളുമായുള്ള വിമാനങ്ങള്‍ കൂടുതലായി കേരളത്തിലേക്ക് വരാത്തതെന്ന് പറയുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് എന്തോ പ്രശ്‌നമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ മന്ത്രി അറിയുന്നില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കൊവിഡ് അവലോകനത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്ന ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനങ്ങളൊന്നും മന്ത്രി മുരളീധരന്‍ അറിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പല പ്രസ്താവനകളും കാണുമ്പോള്‍ തോന്നുന്നത്. “കേരളത്തിലേക്ക് ഇപ്പോള്‍ വിമാനങ്ങള്‍ വരുന്നുണ്ട്. ഇനിയും വരാനുമുണ്ട്. അതെല്ലാം മുന്‍കൂട്ടി അറിയാന്‍ ഉത്തരവാദപ്പെട്ടയാളാണ് കേന്ദ്ര മന്ത്രി. സംസ്ഥാനം പറഞ്ഞിട്ടല്ല അദ്ദേഹം അത് അറിയേണ്ടത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് പരിധി വേണം. എന്തും പറയാമെന്നു കരുതരുത്.”- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest