Connect with us

Covid19

വാളയാറിലെ കൊവിഡ് സമ്പര്‍ക്ക സാധ്യത; ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ കഴിയണം

Published

|

Last Updated

തിരുവനന്തപുരം | വാളയാര്‍ ചെക്ക് പോസ്റ്റ് വഴി വന്നയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഈ സമയം നടത്തിയ ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ്. രോഗിയുമായുള്ള സമ്പര്‍ക്ക സാധ്യത മുന്‍നിര്‍ത്തിയാണ് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയത്.

ജനപ്രതിനികോണ്‍ഗ്രസ് എം പിമാരായ വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, എം എല്‍ എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവര്‍ നിരീക്ഷണത്തില്‍ പോകണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. വീട്ടിലാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍, പോാലീസുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും നിരീക്ഷണത്തില്‍ പോകണമെന്നും ഉത്തരവിലുണ്ട്. സമ്പര്‍ക്ക പട്ടികയില്‍പ്പെട്ടവരുടേയെല്ലാം പരിശോധന നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് വാളയാര്‍ അതിര്‍ത്തി വഴി എത്തിയ മലപ്പുറം ബി.പി അങ്ങാടി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തുന്നയാളാണ് രോഗം സ്ഥിരീകരിച്ച മലപ്പുറത്തെ നാല്‍പ്പതുകാരന്‍. കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധ സമരം നടത്തുന്നതിന് സമീപത്ത് ഇയാളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാളും സമരത്തില്‍ പങ്കെടുത്തിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest