Connect with us

Covid19

സ്വന്തം നാട്ടില്‍ വെള്ളമില്ല, ഭക്ഷണമില്ല; കേരളംവിട്ട അതിഥി തൊഴിലാളികള്‍ മടങ്ങിവരാന്‍ ശ്രമിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം |  ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും സ്വന്തം സംസ്ഥാനത്തേക്ക് പ്രത്യേക ട്രെയിനില്‍ സ്വന്തം സംസ്ഥാനത്തേക്ക് അതിഥി തൊഴിലാളികള്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നു. സ്വന്തം സംസ്ഥാനത്ത് എത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഇവര്‍ ശരിയായ വെള്ളവും ഭക്ഷണവും ലഭിക്കാതെ വലയുകയാണ്. കേരളത്തിലേക്ക് തന്നെ മടക്കി അയക്കണമെന്നാണ് ഇവരുടെ ഇപ്പോഴത്തെ ആവശ്യം. തിരിച്ചുവരാനായി പലരും അപേക്ഷ നല്‍കുന്നതായാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്ന് ബീഹാറിലേക്ക് പോയ തൊഴിലാളികളാണ് കൂടുതലും മടങ്ങി വരാന്‍ ശ്രമിക്കുന്നത്. തിരികെ വരാനുള്ള പാസിനായി വിവിധ ജില്ലകളിലേക്ക് നൂറില്‍പരം അപേക്ഷകള്‍ മടങ്ങിപ്പോയ അതിഥി തൊഴിലാളികളില്‍ നിന്ന് തന്നെ ലഭിച്ചുവെന്ന് കണക്കുകള്‍ പറയുന്നു.

നാട്ടിലേക്ക് മടങ്ങിയ പലര്‍ക്കും കിടക്കാന്‍ കട്ടില്‍ പോലും ഇല്ലാത്ത സ്ഥിതിയാണെന്ന് ബീഹാറിലേക്ക് മടങ്ങിയ തൊഴിലാളിയെ ഉദ്ദരിച്ച് ഒരു മലയാളം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റൈന്‍ സെന്ററില്‍ നിലത്ത് കള്ളി വരച്ച് അവിടെ കിടക്കാനാണ് ആവശ്യപ്പെട്ടത്. ഭക്ഷണം പോലും കൃത്യസമയത്ത് ലഭിക്കുന്നില്ല. ക്വാറന്റൈന്‍ കഴിഞ്ഞാല്‍ ജോലി പോലും ഇല്ലാതെ ഇനിയുള്ള ദിവസങ്ങളില്‍ എങ്ങിനെ ജീവിക്കുമെന്ന ആശങ്കയും ഇവരെ അലട്ടുന്നുണ്ട്. അതേ സമയം കേരളത്തില്‍ തങ്ങള്‍ക്ക് ഭക്ഷണം, കൃത്യമായ വൈദ്യ പരിശോധന, താമസിക്കാന്‍ സൗകര്യം തുടങ്ങി എല്ലാം ലഭിച്ചുവെന്ന് തൊഴിലാളികള്‍ പറയുന്നു.

 

 

---- facebook comment plugin here -----

Latest