Connect with us

Covid19

ഖത്വറില്‍ ഇന്ന് 1390 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ദോഹ | ഖത്വറില്‍ ഇന്ന് 1390 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 26,539 ആയി. ഇതുവരെ 14 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.

24 മണിക്കൂറിനുള്ളില്‍ 124 പേര്‍ക്ക് രോഗം ഭേദമായതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 3143 ആയി. 24 മണിക്കൂറിനുള്ളില്‍ 3833 പേര്‍ക്കാണ് കൊവിഡ് ടെസ്റ്റുകള്‍ നടത്തിയത്.