Connect with us

Covid19

ട്വിറ്റര്‍ ജീവനക്കാര്‍ക്ക് ഇനി എന്നും വീട്ടിലിരുന്ന് ജോലി ചെയ്യാം

Published

|

Last Updated

ന്യൂയോര്‍ക്ക് |  കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോകത്തെ ഒട്ടുമിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ട്വിറ്റര്‍ ഇപ്പോള്‍ വലിയ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്വിറ്റര്‍ ജീവനക്കാര്‍ക്ക് വീട്ടില്‍ ജോലി ചെയ്യാനുള്ള സാഹചര്യം അനുകൂലമാണെങ്കില്‍ അവര്‍ക്ക് അത് എന്നും തുടരാമെന്ന് സി ഇ ഒ ജാക്ക് ഡോര്‍സി അറിയിച്ചു.

മാര്‍ച്ച് മാസം ആദ്യം മുതല്‍ കമ്പനിയിലെ 5000 ത്തോളം ജീവനക്കാര്‍ വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. ഈ സംവിധാനം ഫലപ്രദമാണ്. അതിനാല്‍ ഇത് തുടരാന്‍ ആഗ്രഹിക്കുന്നു. ഏതെങ്കിലും ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സാഹചര്യം അനുകൂലമല്ലെങ്കില്‍ അവര്‍ക്കായി ഈൗ വര്‍ഷം അവസാനം ഓഫീസ് തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലോകത്താകെ 35 ഓഫറീസുകളാണ് ട്വിറ്ററിനുള്ളത്. ന്യൂഡല്‍ഹിയിലും ഓഫീസുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ട്വിറ്റര്‍ ആസ്ഥാനം. നേരത്തെ ഫേസ്ബുക്കും ഗൂഗിളും 2020ല്‍ മുഴുവനും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം എന്ന് വ്യക്തമാക്കിയിരുന്നു.

 

 

Latest