Connect with us

Kozhikode

തർത്തീൽ ഹോളി ഖുർആൻ പ്രിമിയോ: സംസ്ഥാന മത്സരം ഇന്ന്

Published

|

Last Updated

കോഴിക്കോട് | വിശുദ്ധ ഖുർആനിന്റെ മാസമായ റമസാനിൽ എസ് എസ് എഫ് സംഘടിപ്പിക്കുന്ന തർത്തീൽ ഖുർആൻ പാരായണ മത്സരവും ഖുർആൻ ക്വിസും ഇന്ന് നടക്കുന്ന സംസ്ഥാന മത്സരത്തോടെ സമാപിക്കും. ഡിവിഷൻ, ജില്ല, മൽസരങ്ങൾക്കു ശേഷമാണ് സംസ്ഥാന മത്സരങ്ങൾ നടക്കുന്നത്. ജില്ലയിലെ ഒന്നാം സ്ഥാനക്കാരാണ് സംസ്ഥാന തലത്തിൽ മൽസരിക്കുന്നത്.

സമാപന പരിപാടികൾ സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിസൻ്റ സി കെ റാശിദ് ബുഖാരി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹർ, ഫിനാൻസ് സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി, സെക്രട്ടറി മാരായ ഹാമിദലി സഖാഫി, കെ വൈ നിസാമുദ്ദീൻ ഫാളിലി, ശരീഫ് നിസാമി എന്നിവർ സംസാരിക്കും. സി എൻ ജാഫർ, എം അബ്ദുർറഹ്മാൻ, സി ആർ കുഞ്ഞുമുഹമ്മദ്, ഡോ: ശമീറലി, നിയാസ് കോഴിക്കോട്, സ്വാദിഖ് കാസർകോട് മത്സരങ്ങൾ നിയന്ത്രിക്കും. പ്രമുഖ ഖാരിഉകൾ വിധികർത്താക്കളാകും.

ഖുർആനിന്റെ വശ്യതയും മനോഹാരിതയും ഹൃദയവർജ്ജകമായ പാരായണ മധുരിമയും ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കുകയാണ് തർത്തീലിലൂടെ ലക്ഷ്യമിടുന്നത്. ഖുർആനുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങളെ പരിചയപ്പെടലും പഠിപ്പിക്കലുമാണ് ഖുർആൻ ക്വിസിലൂടെ ഉദ്ദേശിക്കുന്നത്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് മത്സരങ്ങളെല്ലാം നടക്കുക. സബ്‌ജൂനിയർ, ജൂനിയർ സീനിയർ, വിഭാഗങ്ങളിലാണ് മൽസരങ്ങൾ നടക്കുന്നത്.

---- facebook comment plugin here -----