International
ഇന്തോനേഷ്യയില്‍ ക്രൂഡ് ഓയില്‍ ടാങ്കറില്‍ സ്‌ഫോടനം; ഏഴ് മരണം

ജക്കാര്‍ത്ത | ഇന്തോനേഷ്യയില്‍ ക്രൂഡ് ഓയില്‍ ടാങ്കറിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിക്കുകയും 22പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇന്തോനേഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു
വടക്കന്‍ സുമാത്രയില്‍ മേഡനിലെ ബലാവന്‍ തുറമുഖത്താണ് എം.ടി ജഗ് ലീല എന്ന അഫ്രാമാക്‌സ് ക്രൂഡ് ഓയില്‍ ടാങ്കറാണ് പൊട്ടിത്തെറിച്ചത്. സമീപത്തെ ഷിപ്പ്‌യാര്‍ഡിലേക്ക് കപ്പല്‍ നീങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത് . അപകടത്തില്‍ പെട്ടവരെ വളരെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ പ്രൈമ സിപ്റ്റ ഹുസാഡ ആശുപത്രിയിലും നേവി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കപ്പലിനുള്ളില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന് ഇന്തോനേഷ്യന്‍ കോസ്റ്റ് ആന്‍ഡ് സീ ഗാര്‍ഡ് അറിയിച്ചു
---- facebook comment plugin here -----