Connect with us

Saudi Arabia

സഊദിയില്‍ വാഹനാപകടത്തില്‍പ്പെട്ട മലയാളി വെന്ത് മരിച്ചു

Published

|

Last Updated

ദമാം | സഊദിയിലെ റിയാദിലുണ്ടായ വാഹനാപകടത്തില്‍ കരുനാഗപ്പള്ളി വഞ്ചിനോര്‍ത്ത് കുളത്തില്‍ തറയില്‍ ഉമര്‍കുട്ടി പാത്തുമ്മ കുഞ്ഞ് ദമ്പതികളുടെ മകന്‍ അബ്ദുല്‍ റസാഖ് (52) ദാരുണമായി മരണപെട്ടു

റിയാദിലെ ശിഫയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മലയാളികളെ ഞെട്ടിച്ച വാഹനാപടകം നടന്നത് .സ്വദേശി പൗരന്‍ ഓടിച്ചിരുന്ന വാഹനം വന്നിടിക്കുകയും , ഇടിയുടെ ആഘാതത്തില്‍ കാറിനടിയില്‍പെപ്പടുകയായിരുന്നു റസാഖ് .ഉടന്‍ തന്നെ കാറിന് തീപിടിച്ചതോടെ റസാഖ് തീയില്‍ പെട്ട് വെന്തു മരിക്കുകയായിരുന്നു.മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു . സ്വദേശി യുവാവ് വാഹനം റോഡില്‍ കറക്കി കളിക്കുകയായിരുന്നവെന്നാണ് ദൃസാക്ഷികള്‍ പറയുന്നത് .ശുമേസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്,

ഭാര്യ :രജിതാമണി, മകന്‍ റിയാസ് (ദമാം)

Latest