Connect with us

Kerala

ഗള്‍ഫില്‍ നിന്നും ഗര്‍ഭിണികളേയും രോഗികളേയും കൊണ്ടുവരാന്‍ പ്രത്യേകം വിമാനം വേണം : മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഗര്‍ഭിണികളേയും രോഗങ്ങളുള്ളവരേയും കൊണ്ടുവരുന്നതിനായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇപ്പോള്‍ വരുന്നതില്‍ 20 ശതമാനമാണ് ഗര്‍ഭിണികള്‍. ഗര്‍ഭിണികളേയും മറ്റു രോഗങ്ങള്‍ ഉള്ളവരേയും പ്രായമേറിയവരേയും കുട്ടികളേയും നാട്ടിലെത്തിക്കുന്നതിന് ഗള്‍ഫ് നാടുകളില്‍ നിന്ന് നിരന്തരം സഹായ അഭ്യര്‍ത്ഥന വന്നു കൊണ്ടിരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക വിമാനം ആവശ്യപ്പെട്ടത്.

നിലവില്‍ ചാര്‍ട്ട് ചെയ്ത വിമാനങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് സീറ്റ്
നീക്കിവെക്കണം. ഗര്‍ഭിണികളില്‍ പ്രസവ തിയതി അടുത്തവര്‍ക്ക്ഏറ്റവും മുന്‍ഗണന നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.