Connect with us

Covid19

റെഡ് സോണ്‍ ജില്ലകളില്‍നിന്നും കേരളത്തിലെത്തിയത് 19,000 പേര്‍

Published

|

Last Updated

തിരുവനന്തപുരം | മറ്റ് സംസ്ഥാനങ്ങളില്‍നിന്നുറോഡ് വഴി ഇതുവരെ കേരളത്തിലെത്തിയത് 33,000ലധികം പേര്‍.ഇതില്‍ 19,000 പേരും റെഡ് സോണ്‍ജില്ലകളില്‍നിന്നുവന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഇതര സംസ്ഥാനങ്ങളില്‍നിന്നുനോര്‍ക്ക വഴി പാസിനു വേണ്ടി അപേക്ഷിച്ചത് 133000 പേരാണ്. ഇതില്‍72800 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. 89950 പാസുകള്‍ ഇതുവരെ നല്‍കി. അതില്‍ 45157 പേര്‍ റെഡ് സോണില്‍ നിന്നുള്ളവരാണ്.

വിമാനത്താവളത്തിലോ റെയില്‍ സ്‌റ്റേഷനിലോ അതിര്‍ത്തി ചെക്ക്‌പോസ്റ്റ് കടന്നെത്തുന്നവര്‍ വീടുകളില്‍ എത്തി എന്ന് ഉറപ്പാക്കുന്ന ചുമതല പോലീസിനാണ്. വീട്ടിലേക്ക് പോകുന്നവര്‍ ഇടക്ക് വഴിയില്‍ ഇറങ്ങരുത്. ഹോം ക്വാറന്റീന്‍ ആയാലും സര്‍ക്കാര്‍ ക്വാറന്റീന്‍ ആയാലും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കാണ് അതിന്റെ ചുമതലയെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.

Latest