Connect with us

Kerala

എസ് വൈ എസ് റിലീഫ് ഡേ വെള്ളിയാഴ്ച; ക്യാമ്പയിനിന് തുടക്കമായി

Published

|

Last Updated

റിലീഫ് ഡേ ക്യാമ്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷൻ അപ്പോളോ മൂസ ഹാജിയിൽ നിന്ന് ഫണ്ട് സ്വീകരിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നു

കോഴിക്കോട് | പ്രതിസന്ധികൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് താങ്ങാവുക എന്ന മുദ്രാവാക്യവുമായി എസ് വൈ എസ് റിലീഫ് ഡേ വെള്ളിയാഴ്ച. റിലീഫ് ഡേ ക്യാമ്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷനും വ്യാപാര പ്രമുഖനുമായ അപ്പോളോ മൂസ ഹാജിയിൽ നിന്ന് ഫണ്ട് സ്വീകരിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു.

വർഷംതോറും റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് ഒരു വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എസ് വൈ എസ് ഫണ്ട് സമാഹരിക്കാറുള്ളത്. എന്നാൽ, ലോക്ക്ഡൗൺ പശ്ചാത്തലത്തിലെ പ്രതിസന്ധികൾ കണക്കിലെടുത്താണ് വൈകിയത്. കിടപ്പിലായ രോഗികൾ, ഭക്ഷണത്തിനും മരുന്നിനും ഡയാലിസിസിനും ബൂദ്ധിമുട്ടുന്നവർ, പാവങ്ങൾക്ക് വേണ്ടി നിർമിക്കുന്ന ദാറുൽഖൈർ വീടുകൾ എന്നിവക്കാണ് റിലീഫ് ഡേ തുക വിനിയോഗിക്കുന്നത്. ലോക്ക്ഡൗൺ തുടങ്ങിയത് മുതൽ ഭക്ഷണക്കിറ്റുകളും സൗജന്യ മരുന്നുകളും അത്യാവശ്യ സഹായങ്ങളുമായി 10.5 കോടി രൂപയാണ് എസ് വൈ എസ് വിവിധ ഘടകങ്ങൾ വഴി ചെലവഴിച്ചത്.

ഓരോ യൂനിറ്റിൽ നിന്ന് സ്വരൂപിക്കേണ്ട 4,000 രൂപ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് അതത് യൂനിറ്റുകൾ തന്നെ നേരിട്ടാണ് ഇത്തവണ അടക്കേണ്ടത്. നേരത്തേ മേൽ ഘടകങ്ങളിലേക്ക് നൽകിയ ശേഷം സംസ്ഥാന കമ്മിറ്റി സ്വീകരിക്കാറായിരുന്നു പതിവെങ്കിലും ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മാറ്റം. അക്കൗണ്ട് നമ്പർ: 13060200030780,SYS santhwanam, Ifsc: FDRL0001306, Branch: Puthiyara, Kozhikode.

Latest