Connect with us

Covid19

ജീവനക്കാരന് കൊവിഡ്; ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം താത്ക്കാലികമായി അടച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം താത്ക്കാലികമായി അടച്ചു. ഇന്നും നാളെയുമാണ് ഓഫീസ് അടച്ചിടുക. മെയ് ഏഴിനാണ് ആര്‍ടി-പിസിആര്‍ ടെസ്റ്റ് വഴി ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഫലം ലഭിച്ചത്. ഓഫീസില്‍ അണുനശീകരണം നടത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഓഫീസിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഓഫീസ് അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ അഞ്ചു എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, രണ്ടാംഘട്ട പരിശോധനയില്‍ ഫലം നെഗറ്റീവായി.