Connect with us

Covid19

രോഗികളുടെ എണ്ണത്തിലെ പെട്ടന്നുള്ള വര്‍ധന: ജര്‍മനി ഇളവുകള്‍ പിന്‍വലിച്ചേക്കും

Published

|

Last Updated

ബെര്‍ലിന്‍ |  യൂറോപ്പിലെ പ്രധാന കൊവിഡ് സ്‌പോട്ടുകളിലൊന്നായ ജര്‍മനി ലോക്ക്ഡൗണില്‍ നല്‍കിയ ഇളവ് പിന്‍വലിക്കാന്‍ ഒരുങ്ങുന്നു. കൊവിഡ് കേസുകളില്‍ കഴിഞ്ഞ ഒന്ന്, രണ്ട് ദിവസങ്ങളിലായി വര്‍ധന ഉണ്ടായതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ദിവസങ്ങള്‍ മുമ്പാണ് ജര്‍മനി വലിയ ഇളവുകള്‍ നല്‍കിയത്. ഫുട്‌ബോള്‍ മത്സരങ്ങള്‍ വരെ നടത്താന്‍ അനുമതി നല്‍കിയിരുന്നു. ജനങ്ങള്‍ സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ വ്യക്തമാക്കി. ജര്‍മനിയില്‍ 1,70,000ലേറെപ്പേര്‍ക്കാണ് കോവിഡ് ബാധയുള്ളത്. 7,400ലേറെപ്പേര്‍ ഇവിടെ മരണപ്പെടുകയും ചെയ്തു.

 

 

Latest