Connect with us

Covid19

ആരോഗ്യ സേതു നിര്‍ബന്ധമാക്കാനുള്ള നീക്കം നിയമ വിരുദ്ധം: ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് പശ്ചാത്തലത്തില്‍
ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് ബി.എന്‍. ശ്രീകൃഷ്ണ. ആരോഗ്യ സേതു നിര്‍ബന്ധമാക്കിയത് നിയമവിരുദ്ധമാണ്. എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ബന്ധമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ആരോഗ്യ സേതു ആപ്പ് നടപ്പാക്കാനുള്ള തീരുമാനത്തിന് നിയമ പിന്‍ബലമില്ല. നിയമനിര്‍മാണം പാര്‍ലമെന്റിന്റെ ജോലിയാണെന്നും ജസ്റ്റീസ് ശ്രീകൃഷ്ണ പറഞ്ഞു. ആരോഗ്യ സേതു ഇല്ലാത്തവര്‍ക്ക് പിഴയും തടവും അംഗീകരിക്കാനാകില്ല. ഡാറ്റാ ചോര്‍ച്ച ഉണ്ടായാല്‍ ആരു മറുപടി പറയുമെന്നും അദ്ദേഹം ചോദിച്ചു.

 

 

Latest