Covid19
കൊവിഡ് സംശയം: ആറ് പ്രവാസികളെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം | കഴിഞ്ഞ ദിവസം രണ്ട് വിമാനങ്ങളിലായി ഗള്‍ഫില്‍ നിന്ന് സംസ്ഥാനത്ത് എത്തിയ പ്രവാസിഖില്‍ നാല് പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍. ബഹ്‌റൈനില്‍ നിന്ന് കരിപ്പൂരിലെത്തിയ നാല് പേര്‍ക്കും ദുബൈയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ രണ്ട് പേര്‍ക്കുമാണ് കൊവിഡ് ലക്ഷണങ്ങള്‍. കരിപ്പൂരില്‍ വിമാനമിറങ്ങിയവരെ സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ദുബൈയില്‍ നിന്നും കൊച്ചിയില്‍ വിമാനമിറങ്ങിയ രണ്ടു പേരെയും കളമശ്ശേരി മെഡിക്കല്‍ കോളെജിലേക്കും മാറ്റി.
184 പേരുമായി ബഹ്‌റൈനില്‍ നിന്നും മടങ്ങിയ വിമാനം 12.40നാണ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കെത്തിയത്. ഇവരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയവരെ ആംബുലന്‍സുകളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇവരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനക്ക് അയക്കും. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയവരുടെ സാമ്പിളുകള്‍ ഇന്നു തന്നെ പരിശോധനക്കയക്കും.