Connect with us

Ongoing News

ഡല്‍ഹിയിലേക്കുള്ള വിമാനം കോഴിക്കോട്ടേക്കു മാറ്റി; ബുധനാഴ്ച ജിദ്ദ കോഴിക്കോട് സര്‍വ്വീസ്

Published

|

Last Updated

ഫയൽ

ജിദ്ദ | മെയ് 13 ന് ബുധനാഴ്ച ജിദ്ദയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹിക്കു പകരം കോഴിക്കോട്ടേക്കു മാറ്റിയതായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. 950 റിയാലാണ് ടിക്കറ്റൊന്നിന്. എംബസിയില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് മുന്‍ഗണനാ ക്രമ പ്രകാരമാണ് യാത്രികരെ തിരഞ്ഞെടുക്കുക. തെരഞ്ഞെടുക്കുന്നവരെ കോണ്‍സുലേറ്റ് അധികൃതര്‍ ടെലിഫോണ്‍ വഴിയും ഇ മെയില്‍ വഴിയും വിവരമറിയിക്കും.

വന്ദെ ഭാരത് മിഷനു കീഴില്‍ സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നിന്നു രജിസ്റ്റര്‍ ചെയ്തവരെ മുഴുവന്‍ ഒന്നിനു പിറകെ ഒന്നായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുമെന്ന് ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തങ്ങളുടെ ഊഴം എത്തുവോളം ക്ഷമയോടെ കാത്തിരിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ച റിയാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്. ചൊവ്വാഴ്ച ദമാമില്‍ നിന്നും, വ്യാഴാഴ്ച ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ടെന്നും കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Latest