കൊവിഡിന്റെ പേരില്‍ ആശുപത്രികള്‍ കൈയൊഴിഞ്ഞു; കണ്ണൂര്‍ സ്വദേശിനി ബെംഗളുരുവില്‍ ഓട്ടോയില്‍ പ്രസവിച്ചു

Posted on: May 10, 2020 6:07 pm | Last updated: May 10, 2020 at 9:56 pm

ബെംഗളൂരു | കൊവിഡിന്റെ പേരില്‍ അഞ്ച് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലയാളി യുവതി അര്‍ധരാത്രിയില്‍ ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് ആശുപത്രി അധികൃതരുടെ കണ്ണില്‍ ചോരയില്ലാത്ത നടപടിയില്‍ ദുരനുഭവം ഉണ്ടായത്.

പ്രസവവേദന അനുഭവപ്പെട്ടതോടെയാണ് പൂര്‍ണഗര്‍ഭിണിയായ യുവതി ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലേക്ക് പോയത്. എന്നാല്‍ കൊവിഡ് കാരണം പുതിയ രോഗികളെ എടുക്കില്ല എന്നായിരുന്നു ആദ്യമെത്തിയ ആശുപത്രിയില്‍ നിന്നുള്ള മറുപടി. തുടര്‍ന്ന് നാല് മറ്റ് നാല് ആശുപത്രികളെ സമീപിച്ചെങ്കിലും ആരും പ്രവേശം നല്‍കിയില്ല. തുടര്‍ന്ന് അര്‍ധരാത്രിയോടെ സിദ്ധപ്പുര റോഡരികില്‍ ഓട്ടോറിക്ഷയില്‍ വച്ചു യുവതി കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.