Connect with us

Covid19

അവസാനത്തെയാളും രോഗമുക്തി നേടി; കാസര്‍കോട് കൊവിഡ് മുക്ത ജില്ല

Published

|

Last Updated

കാഞ്ഞങ്ങാട് | കൊവിഡ് രോഗ ചികിത്സയിലുണ്ടായിരുന്ന ഒടുവിലത്തെ ആളുടെ ഫലം നെഗറ്റീവായതായതോടെ കാസര്‍കോട് ജില്ല കൊവിഡ് രോഗ മുക്ത ജില്ലയായി മാറി. 178 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂര്‍വ്വ നേട്ടമാണ് ജില്ല കൈവരിക്കുന്നതെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് പറഞ്ഞു.

ഇതോടെ കൊവിഡ് രോഗികളില്ലാത്ത സംസ്ഥാനത്തെ എട്ടാമത്തെ ജില്ലയായി കാസര്‍കോട്. കാസര്‍കോട് കൂടാതെ ആലപ്പുഴ, തൃശ്ശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളാണ് കൊവിഡ് മുക്തമായത്.

നിലവില്‍ 16 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ രോഗബാധ സ്ഥിരീകരിച്ചത് 505 പേര്‍ക്കാണ്. 486 പേര്‍ രോഗമുക്തരായി. കോവിഡുമായി ബന്ധപ്പെട്ട് മൂന്നു മരണമാണ് സംസ്ഥാനത്തുണ്ടായത്.