ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു; മരണം 2,80,435

Posted on: May 10, 2020 9:05 am | Last updated: May 10, 2020 at 11:59 am

വാഷിംഗ്ടണ്‍ | ആഗോള തലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. 41,01,528
ആണ് ആകെ രോഗബാധിതരുടെ എണ്ണം. 2,80,435 ആണ് മരണം. 14,41,701 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്- 13,47,309. ലോകത്താകെ സ്ഥിരീകരിക്കപ്പെട്ട കേസുകളുടെ നാലിലൊന്നു വരുമിത്. മരണസംഖ്യയുടെ മൂന്നിലൊന്നും അമേരിക്കയിലാണ്. 80,037 ആണ് നിലവിലെ മരണം.

സ്‌പെയിനാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമത് വരുന്നത്. 2,62,783 ആണ് സ്‌പെയിനില്‍ നിലവിലെ രോഗബാധിതരുടെ എണ്ണം. 26,478 പേരാണ് ഇവിടെ മരിച്ചത്. ഇറ്റലിയില്‍ 218268 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 30,395 പേര്‍ മരിച്ചു. ബ്രിട്ടനില്‍ 2,15,260 പേര്‍ കൊവിഡ് ബാധിതരായുണ്ട്. 31,587 പേര്‍ മരിച്ചു.