Connect with us

Uae

പോസിറ്റീവിനും നെഗറ്റീവിനുമിടയിലെ ജീവിതം

Published

|

Last Updated

ദുബൈ | സന്നദ്ധ പ്രവർത്തനത്തിനിടെ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ക്വാറൻ്റീനിലേക്ക് പോയ സാമൂഹ്യ പ്രവർത്തകർ നസീർ ചൊക്ലിയും സിറാജ് കരിയാടും രോഗം ഭേദമായി തിരിച്ചെത്തി. നൈഫ് മേഖലയിൽ ദുബൈ പൊലീസിനൊപ്പം മർകസ്- ഐ സി എഫ് വളന്റിയർമാരായി പ്രതിരോധ പ്രവർത്തനത്തിലും കുടുങ്ങിക്കിടന്നവർക്ക് ഭക്ഷണമെത്തിക്കുന്നതിലും സജീവമായിരുന്ന ഇവർ. വണ്ടിയിൽ ഭക്ഷണപൊതിയുമായി ഞങ്ങൾ ഒരോ സ്ഥലത്തു എത്തിയാൽ ജനങ്ങൾ ഓടിക്കൂന്നത് കാണുമ്പോൾ ചിലപ്പോഴൊക്കെ കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്. ചിലരൊക്കെ വിലക്കിയിട്ടും സേവനവുമായി മുന്നോട്ടുപോകാനുണ്ടായ ഉൾവിളി അതാണ്. അതിനിടെയാണ് കാണാ വൈറസിൻ്റ് പിടിയിൽ പെടുന്നത്. പോസിറ്റീവാണെന്ന് റിസൽട്ട് വന്ന ഉടനെ ആശുപത്രിയിലേക്ക് മാറിയ ഇവർക്ക് പരിശോധനയിൽ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു.
കഴിഞ്ഞ 28 ദിവസം ഒരു പരീക്ഷണമായിരുന്നു, ആരാധനകൾ നടത്താൻ നല്ലൊരു സാഹചര്യവും. എങ്ങിനെ ജീവിക്കണം, എങ്ങിനെ ക്ഷമിക്കണം എന്നൊക്ക ജീവിതത്തിൽ പാഠമാക്കാനുള്ള അവസരമായിരുന്നു അത്. അൽ ഐൻ റോഡിലെ അൽ റഹബ റെസിഡെൻസിൽ നിന്ന് ഡിസ്ചാർജ് ആവുമ്പോൾ സ്വാതന്ത്ര്യത്തിന്റെ വിലയും മനസ്സിലായി. നസീർ ചൊക്ലി പറഞ്ഞു.
ബറാഅത് നോമ്പ് തുറന്ന് വളരെ സന്തോഷത്തോടെയിരിക്കവെയാണ് റിസൾട്ട് അറിയിക്കുന്ന ഫോൺ സന്ദേശം വന്നതെന്ന് സിറാജ് കരിയാട് പറഞ്ഞു. അടുത്ത ദിവസം തന്നെ ഐസൊലേഷനിലേക്ക് മാറ്റാൻ അധികൃതരുടെ വിളി വന്നു. അവശ്യസാധനങ്ങളുമായി അൽ വർസാൻ ഐസൊലേഷൻ സെൻ്ററിലേക്ക് കൊണ്ടുപോയി. നല്ല വിശാലമായ പുതിയ റൂമിൽ പ്രവേശിപ്പിച്ചു. നേപ്പാൾ സ്വദേശി ശ്യാം ബഹദൂറുമുണ്ട് അതിൽ. ശാന്തമായ അന്തരീക്ഷം. കൃത്യസമയത്ത് ഭക്ഷണം. രാവിലേയും വൈകുന്നേരവും ഡോക്ടർമാർ വരും. അന്വേഷണം നടത്തും. ദിവസങ്ങൾ നീങ്ങിയതോടെ വൈറസിനു എന്റെ ശരീരത്തിൽ പിടിച്ചുനിൽക്കാനായില്ല. അനുഭവങ്ങളുടെ കെട്ടഴിക്കുകയാണ് സിറാജ്.
ഇവിടത്തെ ഗവൺമെൻ്റ് നടത്തുന്ന സേവനങ്ങൾ മഹത്തരമാണെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. എല്ലാവരെയും ഒരുപോലെ കണ്ട്  ശ്രൂശ്രൂഷിക്കുന്ന വേറൊരു രാജ്യം ഉണ്ടാവുകയില്ല. മാനസികമായി ബലം നൽകാൻ കൂടെ നിന്ന കാന്തപുരം ഉസ്താദ്, ഖലീൽ തങ്ങൾ തുടങ്ങിയ പ്രാസ്ഥാനിക നേതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരെയും ഓർക്കാതിരിക്കാനാവില്ലെന്നും അവർ പറഞ്ഞു. എല്ലാ പ്രയാസങ്ങളിലും പരീക്ഷണങ്ങളിലും എന്തെങ്കിലും ഗുണപാഠം ഉണ്ടായിരിക്കുമെന്നാന്ന അറിവാണ് പോസിറ്റീവിനും നെഗറ്റീവിനുമിടയിലെ ജീവിതം നൽകുന്നതെന്നാണ് അവർക്ക് പറയാനുള്ളത്.

Latest