Connect with us

Kerala

തുടിക്കുന്ന ഹൃദയവുമായി കേരളത്തിന്റെ ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തി

Published

|

Last Updated

തിരുവനന്തപുരം | മസ്തിഷ്‌ക മരണം സംഭവിച്ച സ്ത്രീയുടെ തുടിക്കുന്ന ഹൃദയവുമായി കേരളത്തിന്റെ ഹെലികോപ്ടര്‍ തിരുവന്തപുരത്ത് നിന്നും കൊച്ചിയിലെത്തി.
തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിനി ലാലി ഗോപകുമാറിന്റെ ഹൃദയമാണ് കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോതമംഗലം സ്വദേശിനിക്കായി കൊണ്ടുവന്നത്.

വൈകിട്ട് 3.55ന് ഹെലികോപ്ടര്‍ കൊച്ചി ഹയാത്ത് ഹെലിപ്പാടില്‍  ഇറങ്ങി. ഉടന്‍ തന്നെ ഹൃദയ ശസ്ത്രക്രിയ നടക്കുന്ന എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം വിദഗ്ദ ഡോക്ടര്‍മാര്‍ ആംബുലന്‍സില്‍ കൊണ്ടുപോയി. ഹെലിപാടില്‍ നിന്ന് നാല് മിനുട്ടിനകം ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ചു.
വളരെ പെട്ടന്ന് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കും. വളരെ പെട്ടന്ന് ഹൃദയം ആശുപത്രിയില്‍ എത്തിക്കുന്നതിനായി ഹയാത്ത് മുതല്‍ ലിസി വരെ ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയിരുന്നു. നൂറിലതികം പോലീസുകാരാണ് ഗതാഗതം നിയന്ത്രിച്ച് സുരക്ഷ ഒരുക്കിയത്.

സര്‍ക്കാര്‍ വാടകക്ക് എടുത്ത പോലീസ് ഹെലികോപ്ടറിന്റെ ആദ്യ പറക്കലാണ് ഹൃദയവുമായി ഇന്നുണ്ടായത്. സാമ്പത്തിക പ്രതിസന്ധിക്കിടെ പോലീസ് ആവശ്യത്തിന് ഹെലികോപ്റ്റര്‍ വാടക്കെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്‍ വിവാദമായിരുന്നു. പവന്‍ ഹന്‍സ് എന്ന കമ്പനിക്ക് 20 മണിക്കൂര്‍ പറക്കാന്‍ ഒരു കോടി 44 ലക്ഷത്തി 60,000 രൂപക്കാണ് കരാര്‍ .11 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്ററാണിത്.