Connect with us

National

ഛത്തീസ്ഗഢില്‍ ഏറ്റ്മുട്ടലിനിടെ നാല് മാവോയിസ്റ്റുകളും പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

Published

|

Last Updated

എസ്‌കെ ശര്‍മ

റായ്പുര്‍  |ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ ഉണ്ടായ വെടിവെപ്പില്‍ ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടറും നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ഛത്തീസ്ഗഢ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ്‌കെ ശര്‍മയാണ് കൊല്ലപ്പെട്ടത്.

രാജേന്ദ്രഗാവ് ജില്ലയിലെ പര്‍ദോനിയിലെ വനമേഖലയില്‍ വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് ഏറ്റ്മുട്ടലുണ്ടാത്. മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരിച്ചലിനിടെ പോലീസ് സംഘത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസിന്റെ പ്രത്യാക്രമണത്തിലാണ്. നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന് രാജേന്ദ്രഗാവ് പോലീസ് സൂപ്രണ്ട് ജിതേന്ദ്ര ശുക്ല പറഞ്ഞു.

കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. രണ്ട് പേര്‍ സിപിഐ(മാവോയിസ്റ്റ്) ഡിവിഷണല്‍,ഏരിയ കമ്മിറ്റി അംഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇവരില്‍ നിന്നും എകെ47, ഒരു എസ്എല്‍ആര്‍, രണ്ട് റൈഫിളുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.