Connect with us

Gulf

അര്‍ബുദം; മലയാളിയായ നാല് വയസ്സുകാരന്‍ ഷാര്‍ജയില്‍ മരിച്ചു

Published

|

Last Updated

ഷാര്‍ജ | അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന നാലു വയസ്സുകാരന്‍ അല്‍ ഐനില്‍ മരിച്ചു. പാലക്കാട് കോങ്ങാട് പെരിങ്ങോട് സ്വദേശി, കോയമ്പത്തുര്‍ കുനിയമുത്തൂരില്‍ താമസിക്കുന്ന കൃഷണദാസ്-ദിവ്യ ദമ്പതികളുടെ മകന്‍ കെ വൈഷ്ണവ് അല്‍ ഐന്‍ തവാം ആശുപത്രിയില്‍ മരിച്ചത്. ഷാര്‍ജ വൈദ്യുതി വകുപ്പില്‍ പ്രവര്‍ത്തിച്ചു വരികയാണ് കൃഷ്ണദാസ്. വൈഷ്ണവിന്റെ സഹോദരി: വിസ്മയ.

കുറച്ചു കാലമായി കൃഷ്ണദാസും കുടുംബവും ഷാര്‍ജ റോള, അല്‍ നബ്ബയിലാണ് താമസം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.