Connect with us

Covid19

അതിര്‍ത്തി കടക്കാനുള്ള പാസ് വിതരണം നിര്‍ത്തിയിട്ടില്ല, ക്രമപ്പെടുത്തുകയാണ് ചെയ്തത്: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | അതിര്‍ത്തി കടക്കാനുള്ള പാസ് വിതരണം നിര്‍ത്തിയിട്ടില്ലെന്നും ക്രമപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവരെ കടത്തിവിടില്ല. അതിര്‍ത്തിയില്‍ കൂടുതല്‍ പരിശോധനാ കൗണ്ടറുകള്‍ തുറക്കും. പുറപ്പെടുന്ന സംസ്ഥാനങ്ങളിലെ പാസും കേരളത്തിലെ ഏതു ജില്ലയിലാണോ പോകേണ്ടത് അവിടേക്കുള്ള പാസും എടുത്തിരിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു വരാന്‍ രജിസ്റ്റര്‍ ചെയ്തത് 86000 ത്തിലധികം പേരാണ്. ഇതില്‍ 8912 പേര്‍ എത്തിച്ചേര്‍ന്നു. 37,801 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തു. ലക്ഷദ്വീപില്‍ കുടുങ്ങിയവരെ കപ്പലില്‍ നാട്ടില്‍ തിരിച്ചെത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ട്രെയിന്‍ ആവശ്യപ്പെടും. 24,888 അതിഥി തൊഴിലാളികളെ നാട്ടിലേക്കയച്ചു. കൂടുതല്‍ തൊഴിലാളികള്‍ മടങ്ങിയത് ബിഹാറിലേക്കാണ്. കേരളത്തില്‍ നിന്ന് ഇതിനായി 21 ട്രെയിന്‍ സര്‍വീസുകള്‍ നടത്തി. വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ച മറ്റു പ്രധാന വിവരങ്ങള്‍:

  • സഹായധന വിതരണം മെയ് 14 മുതല്‍ സഹകരണ വകുപ്പ് വഴി.
  • അഭിഭാഷകര്‍ക്ക് അന്തര്‍ ജില്ലാ യാത്രക്ക് അനുമതി.
    ഓട്ടോറിക്ഷകള്‍ ഓടാന്‍ അനുവദിക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടും.
  • വിമാനത്താവളങ്ങളില്‍ പ്രവേശനം ഡ്യൂട്ടിക്ക് നിയോഗിച്ചവര്‍ക്കു മാത്രം.
  • രാസവസ്തു വ്യവസായ ശാലകള്‍ക്ക് മാര്‍ഗ നിര്‍ദേശം. വ്യവസായ വകുപ്പ് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കും. വിശാഖപട്ടണം വിഷവാതക ദുരന്തത്തെ തുടര്‍ന്നാണ് നടപടി.
  • തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ സിം കാര്‍ഡ്.
  • ഞായറാഴ്ചകളില്‍ ശ്രദ്ധയോടെ ലോക്ക് ഡൗണ്‍ നടപ്പിലാക്കണം.
  • നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിക്കാന്‍ ഹോട്ടലുകള്‍ ഏറ്റെടുത്തു.
  • മാധ്യമ പ്രവര്‍ത്തകര്‍ പ്രവാസികളുടെ കേന്ദ്രങ്ങളില്‍ പോയി റിപ്പോര്‍ട്ട് ചെയ്യുന്നത് ഒഴിവാക്കണം.