നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് മുങ്ങി; കൊല്ലത്ത് മൂന്ന് പേര്‍ക്കെതിരെ കേസ്

Posted on: May 8, 2020 3:12 pm | Last updated: May 8, 2020 at 3:12 pm

കൊല്ലം | സര്‍ക്കാറിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് മുങ്ങിയ മൂന്ന് പേര്‍ക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. കൊവിഡ് ഹോട്ട്‌സ്‌പോട്ട് മേഖലയായ ചെന്നൈയില്‍ നിന്നെത്തിയ യുവതിയും കുടുംബവുമാണ് സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും വീടുകളിലേക്ക് പോയത്. പോലീസെത്തി ഇവരെ വീണ്ടും നിര്‍ബന്ധിച്ച് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ യുവതിയും ഇവരെ ചെന്നൈയില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന അച്ഛനും സഹോദരിയുമാണ് നിരീക്ഷണം ലംഘിച്ചത്. ഇന്നലെ രാത്രിയാണ് കൊല്ലത്തെ സെന്ററില്‍ നിന്ന് ഇവര്‍ വീട്ടിലേക്ക് പോയത്.

വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തുന്ന ആളുകളും കൊവിഡ് തീവ്രബാധിത മേഖലകളില്‍ നിന്നെത്തുന്നവരും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതരസംസ്ഥാനങ്ങളിലെയും കേരളത്തിലെയും റെഡ് സോണില്‍ നിന്നുള്ളവര്‍ക്ക് നിര്‍ദേശം ബാധകമാണ്.

നിരീക്ഷണ കേന്ദ്രത്തില്‍ നി്ന്ന് മുങ്ങി; കൊല്ലത്ത് മൂന്ന് പേര്‍ക്കെതിരെ കേസ്