Connect with us

Covid19

ലോക്ക്ഡൗണ്‍ ലംഘിച്ച് നൂറോളം പേര്‍ പങ്കെടുത്ത ഭാഗവത പാരായണം: ബി ജെ പി നേതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

എരുമപ്പെട്ടി |  തൃശ്ശൂര്‍ എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയ സംഭവത്തില്‍ ബി ജെ പി നേതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍.ബി ജെ പി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രന്‍ ഉള്‍പ്പടെ നൂറോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് മതചടങ്ങ് നടന്നത്.

ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം. മതചടങ്ങ് നടക്കുന്നതായി വവിരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയതോടെ വിശ്വാസികള്‍ ചിതറിയോടി. തുടര്‍ന്ന് കേസെടുത്ത പോലീസ് സംഘാടകരായ ബി ജെ പി നേതാവ് അടക്കമുള്ള നാല് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ശേഷം ക്ഷേത്രം അടച്ചിരുന്നില്ല. ക്ഷേത്രത്തില്‍ നിത്യവും പൂജ നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.